പഠാൻകോട്ട്: പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നു, തെളിവുകൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി

പഠാന്‍കോട്ട് : യു എസ് തെളിവുകളിൽ പാക് പങ്ക് വ്യക്തം

ന്യൂഡൽഹി| aparna shaji| Last Modified ശനി, 30 ജൂലൈ 2016 (08:19 IST)
പഠാൻകോട്ട് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറി. അക്രമണത്തിൽ പാക് ആസ്ഥാനമായ ജയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്നാണ് കൈമാറിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭീകരരുമായി ജയ്ഷെ നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണ് അമേരിക്ക കൈമാറിയത്.

ദേശീയ അന്വേഷണ ഏജൻസിയ്ക്കാണ് അമേരിക്ക ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നൽകിയത്. അതേസമയം പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ വിളിച്ച മറ്റൊരു നമ്പറും എൻ ഐ എയ്ക്ക് ലഭിച്ചിട്ടുണ്ട്. മുല്ല ദാദുള്ള എന്നയാളുടേതാണ് ഈ നമ്പരെന്നാണ് കണ്ടെത്തിയത്. എൻ ഐ എയ്ക്ക് ലഭിച്ച മുഴുവൻ നമ്പറുകളും പാകിസ്ഥാനിൽ നിന്നു‌ള്ളതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :