വിമതര്‍ ബഗ്ദാദിലെത്തി; പോരാട്ടം രൂക്ഷം

 ഇറാഖ് , ഐഎസ്ഐഎല്‍ , മൂസില്‍
ബഗ്ദാദ്| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (09:29 IST)
ഉഗ്ര പോരാട്ടത്തിനൊടുവില്‍ വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്ത സായുധ വിമത സംഘടനയായ ഐഎസ്ഐഎല്‍ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലാവന്തെ) തലസ്ഥാനമായ ബഗ്ദാദിലെത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ നിനേവ പ്രവിശ്യയിലെ മൂസില്‍ നിയന്ത്രണത്തിലാക്കിയ ശേഷം തിക്രീതും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന്, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രം സ്ഥിതിചെയ്യുന്ന ബെയ്ജിയും സംഘം പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാത്രിയോടെ സംഘം ബഗ്ദാദ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തത്.

ബഗ്ദാദിന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള നജഫ്, കര്‍ബല എന്നീ ശിയാ കേന്ദ്രങ്ങളില്‍ അക്രമത്തിനും ഐഎസ്ഐഎല്ലിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇത് മേഖലയിലെ അവസ്ഥ കൂടുതല്‍ വഷളാക്കുമെന്ന ആശങ്കയുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :