തടിയന്‍ നിയമം തിരുത്തിക്കുറിച്ചേക്കും

കാസ്റ്റണ്‍ കള്‍ടോഫ് , ലക്‌സംബര്‍ഗ് , പൊണ്ണത്തടി
ലക്‌സംബര്‍ഗ്:| jibin| Last Updated: വെള്ളി, 13 ജൂണ്‍ 2014 (12:43 IST)
തന്റെ പൊണ്ണത്തടി ചൂണ്ടിക്കാണിച്ച് പതിനഞ്ചു വര്‍ഷം ജോലി ചെയ്ത് സ്ഥാപനം പിരിച്ചുവിട്ടെന്ന് കാണിച്ച് കാസ്റ്റണ്‍ കള്‍ടോഫ് എന്ന ശിശുപരിപാലകന്‍ യൂറോപ്പ്യന്‍ കോടതിയില്‍‍. പൊണ്ണത്തടി ശാരീരികവൈകല്യമായി കാണണമെന്നാണ് കാസ്റ്റണ്‍ കള്‍ടോഫിന്റെ ആവശ്യം അങ്ങനെ വന്നാല്‍ നഷ്ട്മായ ജോലി തിരികെ ലഭിക്കും.

തുടര്‍ന്ന്
ഡെന്മാര്‍ക്ക് കോടതിയാണ് യൂറോപ്പ്യന്‍ നീതിന്യായകോടതിയോട് ജീവനക്കാരന്റെ പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. 160 കിലോയാണ് കള്‍ടോഫിന്റെ ഭാരം. എന്നാല്‍, കുട്ടികളെ നോക്കുന്നതിന് തടി തടസ്സമല്ലെന്ന് ഡെന്മാര്‍ക്കുകാരന്‍ പറയുന്നു.

എന്നാല്‍ കള്‍ടോഫിന്റെ തടികാരണം രക്ഷിതാക്കള്‍ കുട്ടികളെ അയയ്ക്കാന്‍ മടിക്കുന്നു എന്നാണ് സ്ഥാപനത്തിന്റെ പരാതി. അതിനാല്‍ പൊണ്ണത്തടി ശാരീരികവൈകല്യമായി കോടതിവിധിച്ചാല്‍ കള്‍ടോഫിനെ സ്ഥാപനം തിരിച്ചെടുക്കേണ്ടിവരും.

മാത്രമല്ല, യൂറോപ്പിലാകമാനം നിയമം നടപ്പാക്കേണ്ടിവരും. ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യവും പൊണ്ണത്തടിയുള്ളവര്‍ക്കും നല്‍കേണ്ടിവരും. കാര്‍ നിര്‍ത്തിയിടാനും ഓഫീസില്‍ ഇരിക്കാനും ഇത്തരക്കാര്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :