തിമിംഗലത്തിനും മുമ്പൊരു ഭീമന്‍ കടലിലുണ്ടായിരുന്നു, പാവം പക്ഷേ ഇപ്പോഴില്ല...

ന്യൂയോര്‍ക്ക്| VISHNU N L| Last Updated: വെള്ളി, 20 മാര്‍ച്ച് 2015 (15:36 IST)
ഭൂമിയില്‍ നിലവിലുള്ള ഏറ്റവും വലിയ ജീവിയാണ് തിമിംഗലങ്ങള്‍. വലിയ ജീവിയാണെങ്കിലും പാവത്താന്‍ ആഹാരമാക്കുന്നത് കടലിലുള്ള ചെറുജീവികളേയാണ്. ഇത്രയും വലിയ ശരീരത്തിലേക്ക് ചെറുജീവികളെ കൊണ്ടെത്തിക്കുന്നതിനായി വായിലേക്കെത്തുന്ന വെള്‍ലം മുഴുവന്‍ അരിച്ചുമാറ്റി ചെറുജീവികളെ ശാപ്പിട്ടാണ് തിമിംഗലങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്.

എന്നാല്‍ ഈ സ്വഭാവത്തിന് ഒരു പൂര്‍വ്വികന്‍ പണ്ടേക്ക് പണ്ടെ കടലിനെ അടക്കി ഭരിച്ചിരുന്നതായാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. വായുടെ ചുറ്റും അരിപ്പ പോലെയുള്ള ബലീന്‍ എന്ന അവയവമുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന'ഭീമന്‍ ചെമ്മീന്‍' വര്‍ഗ്ഗത്തില്‍പ്പെടുന്ന ജീവികളായിരുന്നു ഇവയെന്നാണ് ജീവശാസ്ത്ര ഗവേഷകര്‍ കണ്ടെത്റ്റിയത്. മോറോക്കോയില്‍നിന്ന് ലഭിച്ച ഫോസിലുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ സുപ്രധാന വിവരബ്ഗ്ബ്ഗള്‍ ലഭിച്ചത്.

‘അനോമലൊകാരിഡ്സ്‘ എന്ന വംശത്തില്‍ പെടുന്ന ഈ ജീവിക്ക് ‘എയ്ജിറോകേസിസ് ബെന്മൌളീ‘ എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഏതാണ്ട് 520 മില്ല്യണ്‍ വര്‍ഷം മുമ്പാണ് ഇവ വിഹരിച്ചിരുന്നത്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ജീവികളിലൊന്നാവാം ഇവയെന്നും ഗവേഷകര്‍ പറയുന്നു. ഇവയേപ്പറ്റിയുള്ള ഗവേഷണ ഫലങ്ങള്‍ ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓക്സ്‌ഫോര്‍ഡ്, യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :