എയര്‍ ഏഷ്യ വിമാനം തകര്‍ന്നത് ശക്തമായ സ്ഫോടനത്തില്‍: ഇന്തൊനീഷ്യ

  എയര്‍ ഏഷ്യ വിമാനം , ജാവ കടല്‍ , ബ്ലാക്ക് ബോക്സ്
ജക്കാര്‍ത്ത| jibin| Last Modified തിങ്കള്‍, 12 ജനുവരി 2015 (17:16 IST)
162 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന എയര്‍ ഏഷ്യയുടെ വിമാനം തകര്‍ന്നു വീണതു സ്ഫോടനത്തെ തുടര്‍ന്നാണെന്നു സൂചന. വെള്ളത്തില്‍ വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ മാറ്റം സംഭവിച്ചതായും തുടര്‍ന്ന് സ്ഫോടനമുണ്ടാകുകയുമായിരുന്നുവെന്നുമാണ് ഇന്തൊനീഷ്യന്‍ അധികൃതര്‍ പറയുന്നത്.

കഴിഞ്ഞമാസം 28ന് 162 യാത്രക്കാരുമായി സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറന്ന വിമാനം ജാവ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. അതേസമയം വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും തെരച്ചില്‍ നടത്തി വന്നിരുന്ന സംഘം കണ്ടെത്തിയിരുന്നു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. ഇതു ലഭിച്ചതോടെ വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം വെളിവാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കടലില്‍ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ബ്ലാക് ബോക്സ് തിങ്കളാഴ്ച്
പുറത്തെടുക്കുമെന്നു ഇന്തോനീഷ്യയുടെ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഡയറക്‌ടറേറ്റ്‌ ജനറല്‍ പറഞ്ഞിരുന്നത്.
ജാവ കടലില്‍ 32 മീറ്ററോളം ആഴത്തിലാണു ബ്ലാക്‌ബോക്‌സ്‌ കണ്ടെത്തിയതെന്നു മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഡയറക്‌ടറേറ്റ്‌ കോഓര്‍ഡിനേറ്റര്‍ ടോണി ബുദിയോനോ അറിയിച്ചു. കാലാവസ്‌ഥമൂലമാണു ബ്ലാക്ക്‌ ബോക്‌സ്‌ ഞായറാഴ്ച് പുറത്തെടുക്കാന്‍ കഴിയാതിരുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :