എയര്‍ ഏഷ്യ വിമാനം: പ്രധാനഭാഗം കണ്ടെത്തി, ഉടന്‍ പുറത്തെടുക്കും

എയര്‍ ഏഷ്യ വിമാനം , ജാവ കടല്‍ , തകര്‍ന്ന വിമാനം
ജകാര്‍ത്ത| jibin| Last Modified വ്യാഴം, 15 ജനുവരി 2015 (11:23 IST)
ജാവ കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ പ്രധാനഭാഗം തെരച്ചില്‍ സംഘം കണ്ടെത്തി. വിമാനത്തിന്റെ പരസ്യവാചകമായ ‘നൗ എവരിവണ്‍ കേന്‍ ഫൈ്ള’ എന്നെഴുതിയ പ്രധാനഭാഗമാണ് തെരച്ചില്‍ നടത്തുന്ന സിംഗപ്പൂര്‍ സംഘത്തിന് ലഭിച്ചത്.

വിമാനത്തിന്റെ പ്രധാനഭാഗം തെരച്ചില്‍ സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ഭാഗം തന്നെയാണെന്ന് സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി എങ് ഹെന്‍ അറിയിച്ചു. വിമാനത്തിന്റെ പ്രധാന ഭാഗം അദ്ദേഹം ഫേസ്‌ബുക്കില്‍ ഇടുകയും ചെയ്തു. ചൊവ്വാഴ്ച തന്നെ ഇത് കണ്ടിരുന്നെങ്കിലും ബുധനാഴ്ചയോടെയാണ് സ്ഥിരീകരണം നടന്നത്.

വിമാനത്തിന്റെ ഭാഗം പുറത്തെത്തിക്കാന്‍ പുതിയ വഴികള്‍ ആലോചിച്ചു വരുകയാണെന്നും ഇന്തോനേഷ്യന്‍ അന്വേഷണ സംഘം മേധാവി സുപ്രിയാഡി പറഞ്ഞു. കപ്പലുകള്‍ ഉപയോഗിച്ച് പുറത്തത്തെിക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷ. അല്ലാത്ത പക്ഷം, മൃതദേഹങ്ങള്‍ ഓരോന്നായി പുറത്തത്തെിക്കാനാണ് നീക്കം. മൃതദേഹങ്ങള്‍ അകത്തുണ്ടോയെന്ന് കണ്ടത്തൊനായിട്ടില്ളെന്ന് അന്വേഷണ സംഘം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :