വൈറസ് ആക്രമണത്തിൽ ഭീതിവിട്ടൊഴിയാതെ ഓസ്ട്രേലിയ; രോഗബാധിതർ നൂറിലധികം, പ്രതിവിധി കണ്ടുപിടിക്കാനാകാതെ വൈദ്യശാസ്ത്രം

വൈറസ് ആക്രമണത്തിൽ ഭീതിവിട്ടൊഴിയാതെ ഓസ്ട്രേലിയ; രോഗബാധിതർ നൂറിലധികം, പ്രതിവിധി കണ്ടുപിടിക്കാനാകാതെ വൈദ്യശാസ്ത്രം

മെൽബൺ| aparna shaji| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (15:20 IST)
വൈറസ് ആക്രമണത്തിന്റെ ഭീതിയിൽ, നവജാതശിശുക്കളിലാണ് പുതിയ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. പാരെകോവൈറസ് എന്ന് പേരുള്ള ഇത് പൈകോര്‍ണാവൈറലാസ് വിഭാഗത്തിൽ പെടുന്നവയാണ്. 100 ലധികം ശിശുക്കളെയാണ് ഇതിനോടകം വൈറസ് ആക്രമിച്ചിരിക്കുന്നത്.

നവജാത ശിശുക്കളുടെ തലച്ചോറിന് ക്ഷതം ഏൽപ്പിക്കുകയും ബുദ്ധിവികാസം നശിപ്പിക്കുകയും ചെയ്യുന്ന വളരെ അപകടകാരിയായ വൈറസാണിത്. കുട്ടികള്‍ക്ക് ചുഴലിരോഗം ബാധിച്ചപോലെയുള്ള അവസ്ഥ, ചൊറിച്ചില്‍, മസില്‍ കോച്ചിവലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സൊസൈറ്റി ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡീസീസസ് (എ എസ് ഐ ഡി) പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രതിവിധിയൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

വളരെ അപൂർവ്വമായ ഈ വൈറസ് 4 വർഷമായി ഓസ്ട്രേലിയയിൽ നിലനിക്കുന്നുണ്ട്. കുട്ടികളിൽ വളർച്ചാപ്രശ്നങ്ങ‌ൾ ഉണ്ടാകുന്നതായി കണ്ടുപിടിച്ചത് തന്നെ വളരെ വൈകിയാണ്. ഇതുവരെ ഇതിന് ഫലപ്രദമായ ചികിത്സയോ വാക്സിനുക‌ളോ കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. പകുതിയിൽ ഏറെ പേർക്കും ജന്മാതന്നെ കുറവുകൾ കണ്ടു വരുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :