ന്യൂയോര്‍ക്ക്|
jibin|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (17:52 IST)
കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്‍ടീരിയ മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ഈ ബാക്‍ടീരിയ ശരീരത്തില്‍ എത്തുകയും തുടര്‍ന്ന് വ്രണങ്ങള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അമേരിക്കയിലെ മേരിലാന്‍ഡിലുള്ള മൈക്കല്‍ ഫങ്ക് എന്നയാള്‍ ബാക്‍ടീരിയ ബാധിച്ച് മരിച്ചതോടെയാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഈ വര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയത്.
കടല്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍
ശരീരത്തിലെ മുറിലുകളുലൂടെ ബാക്‍ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തുടര്‍ന്ന് ഈ വ്രണങ്ങള്‍ ശരീരം മുഴുവന്‍ പടരുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയറിളക്കവും ഛര്‍ദ്ദിയുമാണ് ഈ രോഗാണു ബാധിക്കുന്നതിന്റെ ആദ്യ ലക്ഷണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.