aparna shaji|
Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (16:06 IST)
കൊലപാതക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കഴിഞ്ഞയാഴ്ച വധശിക്ഷയ്ക്ക് വിധേയനായ
സൗദി രാജകുമാരന്റെ അവസാന നാളുകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം. ഒക്ടോബര്‍ 17ന് അസര്‍ നിസ്‌കാരത്തിന് ശേഷമാണ് റിയാദില്‍വെച്ച് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു. പ്രിയപ്പെട്ടവരോട് യാത്ര ചോദിച്ചാണ് തുര്‍ക് ബിന്‍ സൗദ് അല്‍-കബീര്‍ രാജകുമാരൻ മരണത്തിലേക്ക് നടന്നു കയറിയത്.
വിധി നടപ്പാക്കുന്നതിന്റെ തലേദിവസം പ്രതിഫലനം ഉണ്ടാക്കുന്ന രംഗങ്ങളായിരുന്നു ജയിലിൽ നടന്നത്. മുഖം നോക്കാതെ നീതി നടപ്പാക്കുന്നതില്‍ സൗദി രാജകുടുംബം എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതാണ് രാജകുമാരന്റെ വധശിക്ഷയെന്ന് പലരും വ്യക്തമാക്കി.
തലേദിവസം രാത്രി തുടങ്ങിയ ഖുർ ആൻ പാരായണ വെളുപ്പിനെയാണ് രാജകുമാരൻ അവസാനിപ്പിച്ചത്. പ്രതിയെ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ അദ്ദേഹത്തിന്റെ കുടുംബമായ അൽ മുഹൈമീദ് കുടുംബത്തിലെ ഉന്നതരും ആവശ്യപ്പെട്ടു. വധിക്കപ്പെട്ട ആദിൽ മുഹൈമീദിന്റെ പിതാവിന്റെ കയ്യിൽ ആ സമയം ആസ്ഥലത്തുവെച്ചു നൂറുക്കണക്കിന് മില്യൺ റിയാലുകൾ വെച്ചുകൊടുത്തിട്ടു ശിക്ഷയിൽ നിന്നൊഴിവാക്കാൻ പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു.
എന്നാൽ, അദ്ദേഹം അതെല്ലാം നിഷേധിച്ച് വിധിയിൽ ഉറച്ച് നിൽക്കുകയായിരുന്നു. സമയമടുത്തപ്പോൾ ആരാച്ചാർ വാളുമായി വന്ന് വിധി നടപ്പിലാക്കി. ഭാവഭേതമില്ലാതെ കൊലചെയ്യപ്പെട്ട സുഹൃത്തിന്റെ പിതാവ് എല്ലാം കണ്ടുനിന്നു. ഇതിനിടയിൽ കരച്ചിലടക്കിപ്പിടിക്കാൻ കഴിയാത്ത വിധത്തിൽ പ്രതിയുടെ പിതാവ് കടന്നു വന്നു. അദ്ദേഹത്തിന്റെ മുഖത്തെ ഭാവം എന്തെന്ന് മനസ്സിലാക്കാൻ ആർക്കും സാധിച്ചില്ല, എന്നാൽ ആ മുഖഭാവം കണ്ടുനിൽക്കാനും ആർക്കും സാധിക്കുമായിരുന്നില്ല.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. തെറ്റ് ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ സംഭവം. വിധി നടപ്പിലാക്കിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് രാജ്യാന്തര തലത്തില്‍ അഭിനന്ദന പ്രവാഹമായിരുന്നു. സൗദിയിലെ നിയമത്തിലും നീതിയിലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഉറച്ച നിലപാടിലും ജനങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.