സൈക്കിൾ ചവിട്ടുന്നതിനെ നിയന്ത്രണം വിട്ട് കായലിൽ വീണ രണ്ടാം ക്ലാസുകാരൻ മരിച്ചു

രണ്ടാം ക്ലാസുകാരന്‍ കായലില്‍ വീണു മരിച്ചു

കായം‍കുളം| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2016 (15:48 IST)
സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട രണ്ടാം ക്ലാസുകാരന്‍ വീട്ടിനു മുന്നിലെ കായലില്‍ വീണു മരിച്ചു. കായം‍കുളം തോട്ടുമുഖപ്പില്‍ അനീസ് - ഷം‍ല ദമ്പതികളുടെ ഏകമകനായ മുഹമ്മദ് അമീന്‍ എന്ന 7 വയസുകാരനാണു മരിച്ചത്. കായം‍കുളം സെന്‍റ് മേരീസ് ബഥനി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനാണ് അമീന്‍.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെയായിരുന്നു സംഭവം. അമീന്‍റെ വീട് കായം‍കുളം കായല്‍ - കരിപ്പുഴ കനാല്‍ എന്നിവ ചേരുന്നിടത്താണുള്ളത്. വീടിനു മുന്നിലെ അഞ്ചടിയോളം വീതിയുള്ള റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നതിനിടെയാണു കുട്ടി കായലില്‍ വീണത്.

കുട്ടിയുടെ നിലവിളി കേട്ട സമീപവാസികള്‍ തെരച്ചില്‍ നടത്തി കുട്ടിയെ പുറത്തെടുക്കുകയും കായം‍കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സമയത്ത് കുട്ടിയുടെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. പിതാവ് അനീസ് ഗള്‍ഫിലാണ്. കായലിന്‍റെ ഈ ഭാഗത്ത് അടുത്തിടെ ഡ്രഡ്ജിംഗ് നടത്തിയതിനാല്‍ ആഴം കൂടുതലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :