നവജാത ശിശുക്കളെ വിറ്റ ചൈനീസ് ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ

ബെയ്ജിംഗ്| WEBDUNIA| Last Modified ചൊവ്വ, 14 ജനുവരി 2014 (12:49 IST)
PRO
കുട്ടികളെ കടത്തുന്ന സംഘത്തിന് നവജാത ശിശുക്കളെ വിറ്റ ചൈനീസ് ഡോക്ടറെ ജയിലില്‍ അടച്ചു. ഷാന്‍സിയിലെ കുട്ടികളുടെ ആശുപത്രിയിലെ സാംഗ് ഷുക്‌സിയ എന്ന വനിതാ ഡോക്ടറെയാണ് ജയിലില്‍ അടച്ചത്.

നവംബര്‍ 2011നും ജൂലൈ 2013നും ഇടയില്‍ ഇരട്ടക്കുട്ടികളടക്കം ഏഴ് നവജാത ശിശുക്കളെ സാംഗ് കുട്ടികളെ കടത്തുന്ന സംഘത്തിന് വിറ്റു. ഗൗരവമായ രോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളെ വാങ്ങിയാണ് സാംഗ് കുട്ടികളെ കടത്തുന്ന സംഘത്തിന് വിറ്റിരുന്നത്.

സാംഗിന് വധശിക്ഷയാണ് കോടതി വിധിച്ചത്. വധശിക്ഷ രണ്ട് വര്‍ഷത്തേക്ക് നീട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ നീട്ടിവയ്ക്കുന്ന വധശിക്ഷ സാധാരണ ചൈനയില്‍ ജീവപര്യന്തമായി ലഘൂകരിക്കാറുണ്ട്. തൊഴില്‍പരമായ ധാര്‍മികതയുടേയും സാമൂഹ്യനീതിയുടേയും ലംഘനമാണ് സാംഗിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിധി പ്രസ്താവനയില്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :