ലണ്ടൻ|
jibin|
Last Updated:
ഞായര്‍, 4 ജൂണ്‍ 2017 (11:28 IST)
ലണ്ടനിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പരുക്കേറ്റ 20തോളം പേരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടൻ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്. ഇന്ത്യൻ സമയം പുലർച്ചെ 2.30 നായിരുന്നു ആക്രമണം നടന്നത്.
മധ്യലണ്ടനിലെ ലണ്ടൻ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമാണ് ആക്രമണം നടന്നത്.
ലണ്ടൻ ബ്രിഡ്ജിലേക്ക് കാര്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ബോറോ മാര്‍ക്കറ്റിൽ വാനിലെത്തിയ അക്രമികൾ ആൾക്കൂട്ടത്തിനിടയിലേക്ക് ആയുധവുമായി ചാടിയിറങ്ങി വെട്ടുകയായിരുന്നു. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടര്‍ന്ന് ലണ്ടൻ ബ്രിഡ്ജ് പൂർണമായും അടച്ചു. ലണ്ടൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും അടച്ചിട്ടു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്തും നഗരങ്ങളിലും പൊലീസും സുരക്ഷാ ജീവനക്കാരും സുരക്ഷ ശക്തമാക്കി.
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22പേർ കൊല്ലപ്പെട്ടിരുന്നു.