ശ്രീനു എസ്|
Last Modified വെള്ളി, 14 മെയ് 2021 (12:26 IST)
വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുമായി അമേരിക്ക. രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് തീരുമാനം. അമേരിക്കയില്‍ കൊവിഡ് വൈറസിന്റെ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ തീരുമാനം. അമേരിക്കയില്‍ ജനസംഖ്യയുടെ 35 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇത് നിര്‍ണായക മുന്നേറ്റമാണെന്നും ഇനിമുതല്‍ മറ്റുള്ളവരുടെ മുഖത്തെ ചിരി നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.