ലണ്ടന്|
സജിത്ത്|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (17:24 IST)
ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്യയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചു. സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത മല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജറാക്കുകയായിരുന്നു. ആ കോടതിയാണ് മല്യയ്ക്ക് ജാമ്യം അനുവധിച്ചത്.
ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തി രാജ്യം വിട്ട കേസില്‍ ബ്രിട്ടീഷ് സമയം രാവിലെയാണ് പൊലീസ് ലണ്ടനില്‍ വെച്ച് മല്യയെ അറസ്റ്റ് ചെയ്തത്. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടയിലാണ് മല്യ ജാമ്യം നേടിയത്.