ചുഴലിക്കാറ്റില്‍ 12മരണം

അമേരിക്ക| jibin| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (13:34 IST)
തെക്കന്‍ അമേരിക്കയില്‍ ചുഴലിക്കാറ്റ്. അര്‍കനാസ്, ഒക് ലഹോമ എന്നീ നഗരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 12 പേര്‍ മരിച്ചു. ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

അര്‍കനാസ്, ഒക് ലഹോമ നഗരങ്ങളില്‍ നിരവധി വീടുകളും, കെട്ടിടങ്ങളും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ ആളുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :