അമേരിക്ക പുതിയ ബില്‍ പാസാക്കി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 19 ഏപ്രില്‍ 2014 (11:57 IST)
PRO
PRO
ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് പുതിയ ബില്ലിന് അംഗീകാരം നല്‍കി. ഐക്യരാഷ്ട്രസഭയിലെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ രാജ്യത്ത് കടക്കുന്നത് തടയാനുള്ള ബില്‍ അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമ ഒപ്പുവെച്ചു.

പുതിയ ബില്ലില്‍ അനുശാസിക്കുന്നത് പ്രകാരം യുഎന്‍ പ്രതിനിധികള്‍ക്ക് ഭീകര സംഘടനകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെങ്കില്‍ അമേരിക്ക വിസ കൊടുക്കില്ല. ഇറാന്റെ പുതിയ യുഎന്‍ അംബാസിഡര്‍ ഹമീദ് അബൗത്തലേബിയെ ഉന്നം വെച്ചാണ് ഈ നടപടി. സായുധ വിദ്യാര്‍ഥി ഗ്രൂപ്പുമായി ഹമീദിന് ബന്ധമുണ്ടന്നാണ് അമേരിക്കയുടെ അനുമാനം. അതിനാല്‍ തന്നെ അമേരിക്ക ഹമീദിന് നേരത്തെ വീസ നിഷേധിച്ചിരുന്നു.

യുഎസ് ആരോപണം തള്ളിയ ഇറാന്‍ പുതിയ നടപടിയില്‍ ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കി. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യമെന്നതിനാല്‍ മറ്റ് രാജ്യങ്ങളിലെ യുഎന്‍ പ്രതിനിധികള്‍ക്ക് വിസ നല്‍കാന്‍ അമേരിക്ക ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തിലാണ് യുഎസ് പുതിയ ബില്ലില്‍ ഒപ്പു വെച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :