അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

USA News
അഭിറാം മനോഹർ| Last Modified വ്യാഴം, 27 നവം‌ബര്‍ 2025 (11:46 IST)
വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ അഫ്ഗാന്‍ പൗരന്‍ പിടിയിലായ സംഭവത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെയും പ്രോസസിങ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്.

സുരക്ഷാ, പരിശോധനാ നടപടിക്രമങ്ങള്‍ പുനപരിശോധിക്കുന്നത് വരെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ നടപടികളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നുവെന്നും അമേരിക്കന്‍ ജനതയുടെയും രാജ്യത്തിന്റെയും സുരക്ഷയാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷന്‍ സര്‍വീസസ് എക്‌സില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.

വൈറ്റ് ഹൗസിന് ഏതാനും ബ്ലോക്കുകള്‍ അകലെയാണ് ആക്രമണമുണ്ടായത്. 29കാരനായ അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാളാണ് അക്രമണകാരിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈഡന്‍ ഭരണകാലത്ത് ഓപ്പറേഷന്‍ വെല്‍ക്കം പദ്ധതി പ്രകാരം 2021 സെപ്റ്റംബര്‍ എട്ടിനാണ് ലകന്‍വാള്‍ അമേരിക്കയിലെത്തിയതെന്നാണ് വിവരം. അക്രമണത്തെ അതിരൂക്ഷ ഭാഷയിലാണ് പ്രസിഡന്റ് ട്രംപ് വിമര്‍ശിച്ചത്. അഫ്ഗാന്‍ ഭൂമിയിലെ നരകമാണെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :