'എന്റെ ഇസ്രയേലിനെ തൊടുന്നോ?'; പലസ്തീന്‍ അനുകൂല പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥിയെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തു

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയാണ് മഹ്‌മൂദ്

Donald Trump
Donald Trump
രേണുക വേണു| Last Modified ചൊവ്വ, 11 മാര്‍ച്ച് 2025 (08:34 IST)

പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ യുഎസിലെ കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി മഹ്‌മൂദ് ഖലീലിനെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തു. യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റ്‌സ് (ICE) ആണ് മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയാണ് മഹ്‌മൂദ്. വിദ്യാര്‍ഥികളുടെ താമസസ്ഥലത്തു നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഞായറാഴ്ച മുഴുവന്‍ ഇയാളെ തടങ്കലില്‍ വെച്ചു. ഖലീലിന്റെ ഭാര്യയ്ക്ക് യുഎസ് പൗരത്വം ഉണ്ട്. യുഎസില്‍ സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ഉടമ കൂടിയാണ് ഖലീല്‍. ഇസ്രയേലിനെതിരായ പ്രക്ഷോഭം നടത്തിയതിനാല്‍ ഇയാളുടെ ഗ്രീന്‍

ഹമാസ് അനുകൂലികളുടെ വീസയും ഗ്രീന്‍ കാര്‍ഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കുമെന്ന് ഖലീലിന്റെ അറസ്റ്റിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഇസ്രയേലിനെതിരെയും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസ് നിലപാടിനെതിരെയും രാജ്യത്തെ സര്‍വകലാശാലകളില്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :