ഇന്ത്യയ്ക്കെതിരായ ചൈനയുടെ ഭീഷണി, സൈനിക നീക്കത്തിന് ഒരുങ്ങി അമേരിക്ക

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 26 ജൂണ്‍ 2020 (10:38 IST)
ഇന്ത്യയിലേക്കും കിഴക്കാൻ ഏഷ്യൻ രാജ്യങ്ങളീലേക്കുമുള്ള ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ സൈനിക നീക്കത്തിന് തയ്യാറെടുത്ത് അമേരിക്ക. യ്യൂറോപ്പിലെ സൈനിക സാനിധ്യം കുറച്ച് ഈ സേനയെ മറ്റു ഭാഗങ്ങളിൽ വിന്യസിയ്ക്കാനാണ് നീക്കം. വ്യാഴാഴ്ച നടന്ന ബ്രസൽസ് ഫോറം വെർച്വൽ കോൺഫറൻസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജർമനിയിൽ വിന്യസിച്ച സൈന്യത്തിന്റെ എണ്ണം എന്തുകൊണ്ടാണ് കുറച്ചത് എന്ന ചോദ്യത്തിന് മറുപടിയായാണ് മൈക് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്. എന്നീ രാജ്യങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഭീഷണി നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടുന്നതിന് ഉചിതമായി നിലകൊള്ളുന്നു എന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ എന്നായിരുന്നു കോൺഫറൻസിൽ മൈക് പോംപിയോയുടെ മറുപടി.

ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് പസഫിക്കിൽ മൂന്ന് വിമാന വാഹിനി കപ്പലുകൾ പട്രോൾ നടത്തുന്നുണ്ട്. ഓരോ വിമാനത്തിലും 60 ഓളം യുദ്ധക്കപ്പാലുകൾ ഉണ്ട്. ദക്ഷിണ ചൈനാ കടലിൽ ചൈനീസ് സേനയെ ഭായപ്പെടുത്തുകായാണ് അമേരിക്കൻ സേനയുടെ ലക്ഷ്യം കുറ്റപ്പെടുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയ്ക്കെതിരായ സൈനിക നീക്കത്തിൽ ചൈനയെ രൂക്ഷമായി വിമർഷിച്ച് മൈക് പോംപിയോ നേരത്തെ രംഗത്തെത്തിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :