ഇന്ത്യൻ സമുദ്രഭാഗത്ത് അനുമതിയില്ലാതെ അമേരിക്കൻ നാവികാഭ്യാസം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (15:29 IST)
ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ കരിനിഴൽ വീഴ്‌ത്തുമോ എന്ന ആശങ്ക വർധിപ്പിച്ച് ഇന്ത്യൻ നിയന്ത്രണത്തിലുള്ള സമുദ്രഭാഗത്ത് അമേരിക്കൻ നാവിക കപ്പൽ സൈനികാഭ്യാസം നടത്തിയതായി റിപ്പോർട്ട്. മുൻകൂർ അനുമതിയില്ലാതെയാണ് അമേരിക്കയുടെ നടപടി.

അതേസമയം ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക മേഖലയിൽ കടന്നുകയറിയതായി അമേരിക്കൻ സ്ഥിരീകരിച്ചു. ഏപ്രിൽ 7നാണ് സംഭവം. ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഏകദേശം 130 നോട്ടിക്കൽ മൈൽ അകലെയാണ് അമേരിക്കൻ കപ്പൽ വന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇന്ത്യൻ പ്രതികരണം കരുതലോടെ മാത്രമെ ഉണ്ടാവുകയുള്ളു എന്നാണ് റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :