ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി മുന്‍ മിസ് ഇന്ത്യ; ഇന്ത്യയ്ക്ക് നല്ലത് ട്രംപ് പ്രസിഡന്റ് ആകുന്നതെന്നും മനസ്വിനി

ട്രംപിന് പിന്തുണയുമായി മുന്‍ മിസ് ഇന്ത്യ

വാഷിംഗ്‌ടണ്‍| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (10:28 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി മുന്‍ മനസ്വിനി മംഗായ്. ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപിന്റെ പ്രചാരക കൂടിയാണ് മനസ്വിനി.

ഇത് ആദ്യമായാണ് ഇന്ത്യക്കാരും ഹിന്ദുക്കളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇത്ര പ്രാധാന്യം നല്കുന്നത്. ഹിലരിയേക്കാള്‍ ട്രംപ് പ്രസിഡന്റാകുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലത്. നമുക്കാവശ്യം ഒരു ബിസിനസ്മാനെയാണെന്നും മനസ്വിനി പറഞ്ഞു.

20 കോടി വോട്ടര്‍മാര്‍ ചൊവ്വാഴ്ചയാണ്​ അമേരിക്കന്‍ പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കുക. വോട്ടര്‍മാരുടെ പിന്തുണയുറപ്പാക്കാന്‍ അവസാനവട്ടശ്രമവുമായി ഹിലരിയുടെയും ട്രംപിന്റെയും പ്രചാരകര്‍ രംഗത്തുണ്ട്​.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :