ലിവര്‍പൂൾ|
jibin|
Last Modified വെള്ളി, 2 ജനുവരി 2015 (15:11 IST)
ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി പല തരത്തില്‍ പണം സമാഹരിക്കുന്ന രീതികള്‍ ഇന്ന് നാട്ടിലും വിദേശത്തുമായി ഉണ്ട്. എന്നാല്‍ അതിലും വ്യത്യസ്ഥമായി രീതിയില്‍ പണം സമാഹരിക്കാനുള്ള രീതിക്കാണ് യൂണിവേഴ്സിറ്റി ഒഫ് ലിവർ പൂളിലെ റഗ്ബി ലീഗ് ടീമിലെ അംഗങ്ങളായ വിദ്യാര്‍ഥിനികള്‍. അർദ്ധനഗ്നകളായി ഫോട്ടോയ്ക്ക് പോസു ചെയ്തത ചിത്രങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി വിറ്റ് കിട്ടുന്ന പണം കണ്ടെത്താനാണ് ടീമംഗങ്ങളുടെ നീക്കം.
പേശിസംബന്ധമായ രോഗം ബാധിച്ച ആറുവയസുകാരനെ സഹായിക്കാനാണ് വിദ്യാര്‍ഥിനികള്‍ അർദ്ധനഗ്നകളായി ഫോട്ടോയ്ക്ക് പോസു ചെയ്തത്. ഇതിനൊപ്പം ടീമിന് അത്യാവശ്യമുള്ള വസ്തുക്കള്‍ വാങ്ങാനും ഇതിലൂടെ പണം ലഭിക്കും എന്നാണ് ടീം അംഗങ്ങളുടെ പ്രതീക്ഷ.
അർദ്ധനഗ്നകളായാണ് ചിത്രങ്ങളില്‍ പോസ് ചെയ്തിട്ടുള്ളതെങ്കിലും അതിരുകടന്ന നഗ്നതാ പ്രദർശനം ചിത്രങ്ങളില്‍ ഇല്ലാത്തത് കലണ്ടർ വില്പന പൊടിപൊടിക്കാന്‍ കാരണമാകുമെന്നാണ് ടീം അംഗങ്ങളുടെ പ്രതീക്ഷ. ഈ കാരണത്താല്‍ കലണ്ടറിന് സ്വീകാര്യത ഏറും എന്നാണ് അവർ കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.