ഫൈസറിന്റെ കൊവിഡ് വാക്സിന് അമേരിക്കയില്‍ അനുമതി ലഭിച്ചു

ശ്രീനു എസ്| Last Updated: ശനി, 12 ഡിസം‌ബര്‍ 2020 (12:33 IST)
ഫൈസറിന്റെ കൊവിഡ് വാക്സിന് അമേരിക്കയില്‍ അനുമതി ലഭിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നല്‍കിയത്. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നല്‍കിയിരുന്നു. കൊവിഡ് ലക്ഷണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്നും വിപരീത ഫലങ്ങള്‍ ഇല്ലെന്നുമാണ് കമ്പനി പറയുന്നത്.

അതേസമയം ഇന്ത്യയില്‍ വാക്സിന്‍ കുത്തിവെയ്പ് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം 100 പേര്‍ക്ക് മാത്രമായിരിക്കും കുത്തിവെയ്പ് നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അഞ്ചുപേര്‍ മാത്രമെ കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നും മാര്‍ഗരേഖയില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :