1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam election news

എറണാകുളം ജില്ലയില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും

Ernakulam
എറണാകുളം: ജില്ലയില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. 80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷി വിഭാഗക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്കാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. 26 മുതല്‍ പോളിംഗ് ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സംഘം അപേക്ഷകര്‍ക്ക് വീടുകളിലെത്തി പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറും.
 
അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുക. വോട്ട് അപ്പോള്‍ തന്നെ രേഖപ്പെടുത്തി വാങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ വോട്ടര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാമതൊരു സന്ദര്‍ശനം കൂടി നടത്തും. ഇതിനായി 1300 നടുത്ത് ഉദ്യോഗസ്ഥരെ നിയമിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പ്രചരണവേദിയില്‍ കൈയേറ്റം; ബേബി ജോണിനെ വേദിയില്‍ തള്ളിയിട്ടു