ന്യൂയോര്‍ക്ക്:|
Last Modified ബുധന്‍, 27 മെയ് 2015 (17:39 IST)
നേപ്പാളില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പത്തില്‍ പെട്ടവരെ സഹായിക്കാന്‍ ഇന്ത്യ നടത്തിയ
ദുരിതാശ്വാസപ്രവര്‍ത്തനത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണെന്ന് യുഎന്‍ പറഞ്ഞു.
ഭൂകമ്പമുണ്ടായി നിമിഷങ്ങള്‍ക്കകം ഇന്ത്യന്‍ സൈന്യം സഹായവുമായി രംഗത്തെത്തിയിരുന്നു. ആവശ്യപ്പെടാതെ സഹായമെത്തിക്കുന്ന നല്ല അയല്‍ക്കാരായ ഇന്ത്യയുടെ നടപടി ലോകത്തിനു മാതൃകയാണെന്നു യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ മാഗ്ഡി മാര്‍ട്ടിനസ് സോളിമന്‍ പറഞ്ഞു. നേപ്പാള്‍ പുനര്‍ നിര്‍മ്മിയ്ക്കാനുള്ള ശ്രമത്തിലും ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കുന്നതായും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂകമ്പത്തിനു മൂന്നു മണിക്കൂറിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം മരുന്നുകളും ഭക്ഷ്യവസ്തുക്കളുമായി നേപ്പാളിലെത്തിയിരുന്നു. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലും 9,000ത്തിലധികം ആളുകളാണ് നേപ്പാളില്‍ മരണമടഞ്ഞത്.