പ്രിയ ഡൽഹി മാപ്പ്,നാട് കത്തുമ്പോൾ പാടാനാകില്ലെന്ന് പാപോൺ

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (12:19 IST)
പൗരത്വഭേദഗതി ബില്ലിനെതിരായുള്ള പ്രതിഷേധങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആസമിലും ശക്തിയ്യേറിയിക്കുകയാണ്. പ്രതിഷേധങ്ങൾ ഏറ്റവും ശക്തമായിരിക്കുന്നത് അസമിലാണ്. ഇപ്പോളിതാ അസമിലെ സംഘർഷങ്ങളിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് പിന്നണിഗായകനായ പാപോൺ. ഡൽഹിയിൽ നടക്കാനിരുന്ന സംഗീതവിരുന്ന് മാറ്റിവെച്ചാണ് തന്റെ പ്രതിഷേധം അറിയിച്ചത്.

തന്റെ നാടായ അസം കത്തിയെരിയുമ്പോൾ മറ്റുള്ളവരെ സന്തൊഷിപ്പിക്കാനായി തനിക്ക പാടാൻ കഴിയില്ലെന്നാണ് പാപോൺ പറയുന്നത്. പ്രിയ ഡൽഹി. നാളത്തെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. ഈ പെരുമാറ്റത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു. കാരണം എന്റെ സംസ്ഥാനമായ അസം കത്തിയെരിയുകയാണ്. നിരോധനാജ്ഞക്ക് കീഴിലാണ് സംസ്ഥാനം. ഈ അവസ്ഥയിൽ നിങ്ങളെ സന്തോഷിപ്പിക്കാൻ എനിക്കാവില്ല പാപോൺ വ്യക്തമാക്കി.

അതേസമയം അസമിൽ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :