ഡൊണെറ്റ്‌സ്‌ക്|
jibin|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (10:48 IST)
കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂലികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു.
കിഴക്കന്‍ യുക്രൈനിലെ ഗോള്‍വിക് പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും സമീപത്തെ ഒട്ടേറെ കടകളും തകര്‍ന്നിട്ടുണ്ട്.
വിമതര്‍ സ്വയംഭരണ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ച ഡോണ്‍യെറ്റ്‌സ്‌കില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന ഗോള്‍വിക് നഗരം. കഴിഞ്ഞ ഏപ്രിലില്‍ വിമതര്‍ ഈ നഗരം പിടിച്ചെടുത്തിരുന്നു. ഇതിനുശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലും പതിവാണ്.