യുകെ യില്‍ വാട്സ് ആപിന് നിരോധനം വരുന്നു ?

ലണ്ടന്‍| Last Modified ബുധന്‍, 14 ജനുവരി 2015 (16:38 IST)
ബ്രിട്ടണില്‍
വാട്‌സ് ആപും സ്‌നാപ്ചാറ്റും നിരോധിക്കാന്‍ നിക്കം. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറുണാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ വാട്‌സ് ആപും സ്‌നാപ്ചാറ്റും നിരോധിക്കാനായി നിയമം കൊണ്ടു വരുമെന്ന് കാമറൂണ്‍ പറഞ്ഞു. പാരീസില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കാമറൂണ്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇത്തരം സംവിധാനങ്ങള്‍
തീവ്രവാദികള്‍ പരസ്പരം ആശയവിനിമയം നടത്താന്‍
ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടതുണ്ടെന്നും കാമറൂണ്‍ പറഞ്ഞു. കാമറൂണിന്റെ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :