ഇനി വാട്സ് ആപ്പിനോടും നുണപറയരുത്!

വാട്സ് ആപ്, മെസ്സേജ്, മൊബൈല്‍
VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (15:39 IST)
വാട്സ് ആപ്പില്‍ നമ്മള്‍ അയച്ച മെസ്സേജ് സ്വീകരിച്ച ആള്‍ കണ്ടോ എന്ന് എങ്ങനെ പറയാന്‍ കഴിയും. കുറച്ചു നാള്‍ മുമ്പുവരെ യാതൊരു വഴിയുമില്ലായിരുന്നു. അതുകൊണ്ട് മെസ്സേജ് കണ്ടില്ലെന്നുപറഞ്ഞ് പലരും തടിതപ്പാറുണ്ട്. എന്നാല്‍ ഇനി ആ കളി നടപ്പില്ല. അയച്ച മെസേജ് ആള്‍ വായിച്ചോ എന്നറിയാനും വാട്സാപ്പില്‍ സംവിധാനമായി.

വാട്‌സ് ആപ്പില്‍ സാധാരണയായി മെസേജ് അയച്ചാല്‍ രണ്ട് ടിക്കാണ് വരുന്നത്. ഒന്ന് നമ്മള്‍ ഒരു സന്ദേശം അയച്ചാല്‍ അത്
നമ്മുടെ ഫോണില്‍ നിന്നും പുറപ്പെട്ടു എന്നു കാണിക്കാനാണ് ഒരു ടിക്ക്. സ്വീകരിക്കേണ്ടയാളുടെ ഫോണില്‍ അത് ലഭിച്ചു
കഴിഞ്ഞാല്‍ ഇത് രണ്ടു ടിക്കുകളായി മാറുന്നു. ഇനി ആ മെസ്സേജ് വായിച്ചിട്ടുണ്ടെങ്കില്‍ അയച്ചയാളുടെ ഫോണിലെ മെസേജില്‍ ടിക്കുകള്‍ രണ്ടും നീലനിറത്തിലാകും.

'ബ്ലൂ ടിക്ക്' എന്ന പുതിയ സങ്കേതമാണ്
വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. ഇനിമുതല്‍ വാട്സ്ആപ്പ് സന്ദേശം തുറന്ന് വായിച്ചു കഴിഞ്ഞാല്‍ സന്ദേശത്തിനു മുകളിലുള്ള ടിക്ക് മാര്‍ക്കുകള്‍ നീല നിറത്തിലായി മാറും. ഇതില്‍നിന്നും സന്ദേശം അയച്ചയാള്‍ക്ക് സ്വീകര്‍ത്താവ് സന്ദേശം കണ്ടിരിക്കുന്നു എന്ന് അയച്ച ആളിന് മനസിലാക്കാന്‍ കഴിയും. ഇതിനായി ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യേണ്ടതില്ലെന്നാണ് വാട്സ്‌ആപ്പ് പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :