റിയാദ്|
VISHNU.NL|
Last Modified ബുധന്‍, 19 നവംബര്‍ 2014 (19:16 IST)
സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ആയ വാട്സ് ആപ്പില്‍ പ്രചരിച്ച കേസില്‍ നാലുപേര്‍ സൌദിയില്‍ പിടിയിലായെന്ന് സൂചന. വാട്സ് ആപ്പില്‍ കൂടി പ്രചരിച്ച ദൃശ്യങ്ങള്‍ ഒരു സൌദി പൌരന്റെ വാട്സ് ആപ്പ് ആക്കൌണ്ടിലേക്കുകൂടി ലഭിച്ചിരിന്നു. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.
സൌദിയിലെ നിയമ പ്രകാരം അറസ്റ്റിലായവരുടെ കുറ്റം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും ചാട്ടയടിയും ലഭിക്കും. ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി ലഭിച്ച എടപ്പാള്‍ സ്വദേശി ഇത് മറ്റ് മൂന്ന് പേര്‍ക്ക് കൈമാറിയിരുന്നു. ഇവരില്‍ ഒരാള്‍ നടത്തുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് ഒരു ബംഗ്ലാദേശ് പൌരന് ഈ ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു.
ഇയാള്‍ അത് സൌദി പൌരന് അയച്ചു കൊടുത്തു. ദൃശ്യങ്ങള്‍ ലഭിച്ചതിനേ തുടര്‍ന്ന് സൌദി പൌരന്‍ പൊലീസില്‍ പരാറ്റ്ഘി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലയാളികളുടെ പങ്ക് തെളിയുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.