അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജനുവരി 2022 (14:37 IST)
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല, ക്ലബുകളിലും ബാറുകളിലും കയറാൻ കൊവിഡ് പാസുകൾ ഇതോടെ ആവശ്യമില്ലാതാകും. വർക്ക് ഹോം സംവിധാനവും നിർത്തലാക്കാനാണ് യുകെയുടെ തീരുമാനം.
അതേസമയം മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്‌ധർ വിലയിരുത്തിയത് ചൂണ്ടികാട്ടിയാണ് ബോറിസ് ജോൺസന്റെ പ്രഖ്യാപനം.
രാജ്യത്ത് ബൂസ്റ്റർ ഡോസ് ക്യാമ്പയിൽ വിജയമായതായി
ബോറിസ് ജോൺസൺ പറഞ്ഞു.60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്.തല്‍ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്‍സന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.