വാഷിങ്ടണ്‍|
VISHNU.NL|
Last Updated:
ചൊവ്വ, 29 ഏപ്രില്‍ 2014 (11:24 IST)
ഒടുവില്‍ ഉക്രൈന്‍ വിഷയത്തില്‍ രഷ്യന്‍ നിലപാടുകള്‍ അയയുന്നതായി സൂചന. ഇതിന് സാധുത നല്‍കുന്ന രീതിയില്‍ ഉക്രൈനിലേക്ക് അതിക്രമിച്ചു കയറില്ലെന്ന്
റഷ്യ ഉറപ്പ് നല്‍കിയതായി അമേരിക്ക അറിയിച്ചു. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം കഴിഞ്ഞദിവസം മധ്യമങ്ങളെ അറിയിച്ചത്.
യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറിയും റഷ്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി സെര്‍ജി ഷോഗിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ട് റഷ്യന്‍
സൈന്യം യുക്രൈനിലേക്ക് അതിക്രമിച്ചു കടക്കില്ലെന്ന് ഉറപ്പു നല്‍കി.
റഷ്യന്‍ അനുകൂല വിമതരുടെ മേഖലയായ കിഴക്കന്‍ ഉക്രൈനില്‍ അകപ്പെട്ട യൂറോപ്യന്‍ സെക്യൂരിറ്റി ആന്റ് കോര്‍പ്പറേഷന്‍ എന്ന സംഘടനയുടെ ഏഴു പേരെ മോചിപ്പിക്കുന്നതിനു റഷ്യയുടെ സഹായവും ഉണ്ടാകും. യുക്രൈനെതിരെ പ്രക്ഷോഭം പിടിയിലായ വിമതരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞുവച്ചിരിക്കുകയാണ്.