വ്‌ലാഡിമിര്‍ ക്ലിറ്റ്‌സ്ചെങ്കോ ലോക ചാമ്പ്യന്‍

ബെര്‍ലിന്‍| jibin| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (16:18 IST)
ഉക്രൈന്റെ വ്‌ലാഡിമിര്‍ ക്ലിറ്റ്‌സ് ചെങ്കോവിന് ലോക ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടം. ഓസ്‌ട്രേലിയയുടെ അലെക്‌സ് ലെപായിയെയാണ് വ്‌ലാഡിമിര്‍ ക്ലിറ്റ്‌സ്ചെങ്കോ ഇടിച്ചിട്ടത്.

കഴിഞ്ഞ പത്തു വര്‍ഷമായി തോല്‍വി അറിയാതെ മുന്നേറുന്ന വ്‌ലാഡിമിര്‍ ക്ലിറ്റ്‌സ്ചെങ്കോ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ശനിയാഴ്ച നടന്ന ഏകപക്ഷീയ പോരാട്ടത്തിന്റെ അഞ്ചാം റൌണ്ടിലാണ് ഓസ്‌ട്രേലിയന്‍ താരത്തെ തറപറ്റിച്ചത്. ഹെവിവെയ്റ്റ് റിങ്ങില്‍ കരുത്ത് തെളിയിച്ച് മുന്നേറുന്ന ക്ലിറ്റ്‌സ്‌ ചെങ്കോയുടെ കൈവശമാണ് ഡബ്യുബിഎ, ഐബിഎഫ്, ഐബിഒ കിരീടങ്ങള്‍.

ലമോണ്‍ ബ്രൂവ്‌സ്റ്റെറുടെ മുന്നിലാണ് വ്‌ലാഡിമിര്‍ ക്ലിറ്റ്‌സ്ചെങ്കോ അവസാനമായി തോറ്റത്. യുദ്ധ ഭീതിയില്‍ കഴിയുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ സമാധാനത്തിനായാണ് കിരീടം സമര്‍പ്പിക്കുന്നതെന്ന് മത്സരശേഷം ക്ലിറ്റ്‌സ്‌ചെങ്കോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :