ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് യുഎഇയും ഒമാനും നീട്ടി

ശ്രീനു എസ്| Last Updated: ബുധന്‍, 5 മെയ് 2021 (08:41 IST)
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് ഒമാന്‍ നീട്ടി. ഒമാന്‍ സുപ്രീംകമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരുമെന്നാണ് അറിയിപ്പ്. നേരത്തേ യുഎഇയും സമാനമായ അറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.

മറ്റുരാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കൂടാതെ ഇന്ത്യയില്‍ പോയിട്ടില്ലെന്ന് ബോധിപ്പിക്കുകയും ചെയ്യണം. എന്നാല്‍ ഇന്ത്യയിലുള്ള പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ബിസിനസ് വിമാന യാത്രികര്‍ തുടങ്ങിയവര്‍ക്ക് യാത്രയ്ക്ക് തടസമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :