അത്താഴം മുട്ടിക്കാൻ നീർക്കോലി ധാരാളം, ടി20യിൽ ന്യൂസിലൻഡിനെ അട്ടിമറിച്ച് യുഎഇ

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2023 (10:58 IST)
ലോകക്രിക്കറ്റില്‍ കരുത്തരായ ന്യൂസിലന്‍ഡിനെതിരെ അട്ടിമറിവിജയം സ്വന്തമാക്കി യുഎഇ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. യുഎഇക്കായി അയാന്‍ ഖാന്‍ 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ 15.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. നായകന്‍ മുഹമ്മദ് വസീം(29 പന്തില്‍ 55), ആസിഫ് ഖാന്‍(29 പന്തില്‍ 48) എന്നിവരാണ് യുഎഇയുടെ വിജയം എളുപ്പമാക്കിയത്.

ഇതാദ്യമായാണ് യുഎഇ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുന്നത്.46 പന്തില്‍ 63 റണ്‍സെടുത്ത മാര്‍ക്ക് ചാപ്മാന്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. ടിം സൗത്തി,കെയ്ല്‍ ജാമിസണ്‍,മിച്ചല്‍ സാന്‍്‌നര്‍ തുടങ്ങിയ പ്രഗത്ഭ താരങ്ങളെയെല്ലാം തല്ലിയൊതുക്കി അനായാസമായാണ് യുഎഇ കിവികള്‍ക്കെതിരെ വിജയം സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :