ഐപി‌എല്‍ മത്സരങ്ങള്‍ യുഎഇയില്‍ തുടങ്ങും

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 20 മാര്‍ച്ച് 2014 (13:29 IST)
PRO
ഏപ്രില്‍ 16ന് യുഎഇയില്‍ ഐപി‌എല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐപിഎല്‍ ക്രിക്കറ്റിന്റെ ഏഴാം സീസണിലെ ആദ്യ ഘട്ട മല്‍സരങ്ങള്‍ 16 മുതല്‍ 30 വരെയാണ്‌ യുഎഇയില്‍ നടക്കുക.

രണ്ടാം ഘട്ട മല്‍സരങ്ങള്‍ മേയ്‌ ഒന്നുമുതല്‍ 12 വരെ ഇന്ത്യയിലെ വിവിധ വേദികളിലായി നടക്കും. മൂന്നു മല്‍സരങ്ങള്‍ക്കെങ്കിലും കൊച്ചി വേദിയാകുമെന്നാണു സൂചന. 16ന്‌ അബുദാബിയില്‍ മുംബൈ ഇന്ത്യന്‍സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ മല്‍സരത്തോടെയാണ്‌ ഐപിഎല്ലിന്റെ ഏഴാം സീസണു തുടക്കമാകുക.

അബുദാബിയിലെ ഷെയ്ക്ക്‌ സയ്ദ്‌ സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയം, ദുബായ്‌ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എന്നീ മൂന്നു വേദികളിലായി 20 മല്‍സരങ്ങളാണ്‌ ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നടക്കുക. ഇന്ത്യയില്‍ നടക്കുന്ന മല്‍സരങ്ങളെക്കുറിച്ച്‌ ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന ഐപിഎല്‍ ഗവേണിങ്‌ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :