പാരീസ്|
Last Modified ബുധന്‍, 30 ജൂലൈ 2014 (11:52 IST)
ഒരു എലി കാരണം കൂട്ടിയിടിച്ചത് രണ്ട് ട്രെയിനുകള്‍. സംഭവം ഫ്രാന്‍സിലാണെന്ന് മാത്രം. ജൂലായ് ആദ്യ വാരം ഫ്രാന്‍സിലുണ്ടായ ട്രെയിനപകടത്തിന്
കാരണക്കാരന്‍ എലിയാണെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്
നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റ അപകടത്തിലാണ്
ഒരു കുഞ്ഞനെലി വില്ലനായത്.
സിഗ്നല്‍ കേബിള്‍ എലി കരണ്ടതിനാല്‍ ചുവപ്പ് സിഗ്നല്‍ നല്‍കിയിട്ടും തെളിയാതിരുന്നതാണ് അപകട കാരണം. അതേ സമയം റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ്
ഫ്രാന്‍സിലെ ട്രെയിനപകടങ്ങള്‍ക്ക് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.