എലിയുടെ ആക്രമണത്തില്‍ പാസ‍ഞ്ചർ ട്രെയിനുകൾ കൂട്ടിയിച്ചു; 'എലിയെ കാണാനില്ല'

  ഫ്രാൻസ്, എലി , പാസ‍ഞ്ചർ ട്രെയിന്‍ , പോലീസ്
പാരീസ്| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (11:21 IST)
ഈ രാജ്യത്ത് ഒരു ട്രെയിന്‍ അട്ടിമറി നടത്താന്‍ തനിക്ക് സാധിക്കുമെന്ന് പാരീസിലെ ഒരു കുഞ്ഞന്‍ എലി തെളിയിച്ചു. ഫ്രാൻസില്‍ ജൂലായ് ആദ്യ വാരമാണ് രണ്ട് പാസ‍ഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം പേർക്ക് പരിക്കേറ്റത്. ഇതിന് ഉത്തരവാദിയാണ് ഈ എലി.

സിഗ്നൽ കേബിൾ എലി കരണ്ടതിനാൽ ചുവപ്പ് സിഗ്നൽ നൽകിയിട്ടും
തെളിയാതിരുന്നതിനാലാണ് അപകടമുണ്ടായത്. റെയിൽവേ അധികൃതരുടെ അനാസ്ഥയാണ് ഇതിനു പിന്നിലെന്നും എലിയെ കുറ്റക്കാരനാക്കി അധികൃതര്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

2013 ജൂണിനു ശേഷം എലി കരണ്ട് അപകടമുണ്ടായപ്പോൾ മാത്രമാണ് സിഗ്നൽ കേബിൾ പരിശോധിക്കാൻ അധികൃത‍ർ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കുറ്റം ആരുടെ ആണെങ്കിലും ഇപ്പോല്‍ എലി ഒളിവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :