ട്യൂണിഷ്യയിലും ഭീകരാക്രമണം, പിന്നില്‍ ഐ‌എസ് എന്ന് സൂചന

ട്യൂണിസിയ| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (19:09 IST)
ആഫ്രിക്കൻ രാജ്യമായ ട്യൂണിസിയയിലും ഭീകരാക്രമണം. രണ്ടു ഹോട്ടലുകളിലായി ഉണ്ടായ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. ബീച്ചിന് സമീപത്തുള്ള റിസോർട്ടിലെ ഹോട്ടലുകളിലാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിനുള്ളിൽ ശക്തമായ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികൾ ഹോട്ടലുകളിൽ ഉണ്ടായിരുന്നു.

ആയുധധാരിയായ ഒരു അക്രമിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ചിൽ ട്യൂണിസിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ആക്രമണം ഉണ്ടായിരുന്നു. അന്ന് വിദേശികളടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. ഇന്നു തന്നെ കുവൈത്തിലും ഫ്രാൻസിലും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :