തലയറുത്ത് മടുത്തു, ഐ‌എസ് ഇനി ആളുകളെ മുക്കിക്കൊല്ലും

ബാഗ്ദാദ്| VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (15:37 IST)
കൊലപാതകത്തിൽ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കൊടും ഭീകരരായ ഇസ്ലാമിക് സ്റ്റേറ്റ് ആളുകളെ തലയറുത്തു വെടിവച്ചും തീയിട്ട് കൊന്നും മടുത്ത് തടവുകാരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് തടവുകാരെ ഇരുമ്പുകൂട്ടിലടച്ച് നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുന്ന വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടതോടെയാണ് ഇവരുടെ പുതിയ കൊലപാതക രീതി വാര്‍ത്തയായിരിക്കുന്നത്.

കൊല്ലപ്പെടുന്ന ആളുടെ മരണ പരാക്രമങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് ഭീകരര്‍ പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്. ഇറാക്കിൽ ഭീകരുടെ ശക്തികേന്ദ്രമായ മൊസൂളിൽ ചിത്രീകരിച്ചതാണ് ഏഴുമിനിട്ട് ദൈർഘ്യമുള്ള വീഡിയോ. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച തടുകാരെ ചെറിയ ഇരുമ്പുകൂട്ടിൽ അടച്ച് ക്രെയിൻ ഉപയോഗിച്ചാണ്
വെള്ളത്തിലേക്ക് താഴ്ത്തുത്തുന്നത്. ഈ
സമയം പേടിച്ചരണ്ടുനിൽക്കുന്ന തടവുകാരുടെ മുഖഭാവങ്ങൾ വ്യക്തമായികാണാം.

അത്യന്താധുനികമായ അണ്ടർവാട്ടർ കാമറകൾ ഉപയോഗിച്ച്
തടവുകാരുടെ മരണവെപ്രാളവും ഭീകരർ പകർത്തിയിട്ടുണ്ട്. അല്പസമയത്തിനുശേഷം കൂട് പൊക്കുമ്പോൾ ഒന്നിനുമുകളിലായി കിടക്കുന്ന അഞ്ചുപേരുടെയും മൃതദേഹങ്ങളും കാണാം. മുക്കിക്കൊലയ്ക്കൊപ്പം മറ്റുചില ക്രൂരകൊലപാതകങ്ങളുടെ ദൃശ്യങ്ങൾകൂടി വീഡിയോയിലുണ്ട്.

മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ അവശരായ തടവുകാരെ കയറ്റിയശേഷം കാർസ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതാണ് മറ്റൊരുക്രൂരത. മരണമടുത്ത തടവുകാരുടെ ദയനീയമുഖങ്ങളുടെ സമീപദൃശ്യവും വീഡിയോയിലുണ്ട്. ഒരുസംഘം തടവുകാരെ കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടുകുത്തിച്ച് ഇരുത്തിയേഷം കഴുത്തിൽ സ്ഫോടകവസ്തുവച്ചുകെട്ടി പൊട്ടിച്ചുകൊലപ്പെടുന്നതാണ് മറ്റൊരു കൊടുംക്രൂരത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...