ദമാസ്കസ്|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (11:32 IST)
സിറിയയില്‍ ഐഎസ്ഐഎസ് ഭീകരര്‍ക്കെതിരെ ചെറുത്ത് നിന്ന എഴുനൂറോളം ഗോത്ര വര്‍ഗ്ഗക്കാരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍.അല്‍ ഷയ്റ്റാറ്റ് എന്ന ഗോത്രത്തില്‍ പെട്ട ആളുകളെയാണ് വിമതര്‍ വധിച്ചത്.
ഒരു മനുഷ്യവകാശസംഘടനയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതേ ഗോത്രത്തില്‍ പെട്ട ആയിരത്തി എണ്ണൂറോളം പേരെ കാണാതായതായും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിയയുടെ കിഴക്കന്‍ മേഖലയിലാണ് ഈ ഗോത്രത്തില്‍ ഇവര്‍ വസിക്കുന്നത്. ഇവരെ വിമതര്‍ ബലമായി പിടിച്ചുകൊണ്ടുപോയതിനു ശേഷം തലവെട്ടിമാറ്റുകയായിരുന്നു. വിമതര്‍ വധിച്ചവരില്‍ അധികവും സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വിമതരുടെ അക്രമങ്ങള്‍ രൂക്ഷമായതോടെ
വിമത പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തണമെന്ന് അമേരിക്കയോട് സിറിയയിലെ
പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്