ആദ്യ സ്മാര്‍ട്ട് ഫോണിന് ഇന്ന് 20 വയസായി!

ലണ്ടന്‍| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (16:55 IST)
ഇപ്പറഞ്ഞത് നിങ്ങള്‍ ഒരുപക്ഷേ വിശ്വസുച്ചേക്കില്ല. കാരണം സ്മാര്‍ട്ട് ഫോണുകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായി എന്നു പറഞ്ഞാല്‍ പോലും അത് ആരും വിശ്വസിക്കില്ല്. എന്നാല്‍ സത്യമായിട്ടും ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഇറങ്ങിയത് ഇന്നേക്ക് 20 വര്‍ഷം മുമ്പ് തന്നെയാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും അന്ന് ഇറക്കിയ കൃത്യമായി പറഞ്ഞാല്‍ 1994 ആഗസ്ത് 16ന് ഇറക്കിയ ഫോണില്‍ കൂടി അന്നത്തെ കമ്പ്യൂട്ടറിന്റെ ഉപയോഗം ഏറെക്കുറെ നടത്താന്‍ കഴിയുമായിരുന്നു. ഐബിഎം പുറത്തിറക്കിയ ഇതിന്റെ പേര് ഐബിഎം സൈമണ്‍ എന്നായിരുന്നു.

ഇന്ന് സ്മാര്‍ട്ഫോണുകളില്‍ കാണുന്ന കലണ്ടര്‍, ഇ മെയില്‍ സൗകര്യം, നോട്ട് എഴുതാനുള്ള സംവിധാനം എന്നിവ ഇതിനുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ മനസിലായില്ലെ ഈ ഫൊണ്‍ കാലത്തേയും കവച്ചുവച്ചിരുന്നു എന്ന്. എന്നാല്‍ ഇത് കീശയിലിട്ട് കൊണ്ടുപോകാന്‍ മാതം കഴിഞ്ഞിരുന്നില്ല. ഏകദേശം 500ഗ്രാമായിരുന്നു ഇതിന്റെ ഭാരം.

തന്നേയുമല്ല ഒരു മണിക്കൂറില്‍ കുടുതല്‍ ഇതി ചാര്‍ജും നില്‍ക്കില്ലായിരുന്നു. എങ്കിലും അന്ന് യു.എസില്‍ മാത്രം വിപണിയില്‍ ലഭ്യമായിരുന്ന ഇതിന് 15 സംസ്ഥാനങ്ങളിലായിരുന്നു കവറേജ് ഉണ്ടായിരുന്നത്. 50,000 എണ്ണം വിറ്റുപോവുകയും ചെയ്തു. കാര്യമായും ബിസിനസ് നടത്തുന്നവരായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഇതിന്‍െറ രൂപകല്‍പന അന്നത്തെ കാലത്തെ ഏറ്റവും പുതിയതായിരുന്നു. ടച്ച് സ്ക്രീനും സ്റ്റൈലസും ഇതിന്‍െറ കൂടെയുണ്ടായിരുന്നു. പച്ച നിറത്തിലുള്ള എല്‍സിഡി സ്ക്രീനായിരുന്നു ഇതിനുണ്ടായിരുന്നു. 899 ഡോളറായിരുന്നു വില. ഇപ്പോള്‍ ഈ ഫോണിന്റെ വാര്‍ഷികം പ്രമാണിച്ച് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കാന്‍ പോവുകയാണ്.
പോയി കണ്ടാലൊ ഈ സ്മാര്‍ട്ട് ഫോണ്‍ മുന്‍‌ഗാമിയേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :