ജപ്പാനില്‍ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് മരണം

ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു

ടോക്യോ, ജപ്പാന്‍, ഭൂകമ്പം, മരണം tokyo, japan, earthquake, death
ടോക്യോ| സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (07:48 IST)
ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രാത്രി 09.26നാണ് ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയില്‍ ഭൂകമ്പം നടന്നത്. ശക്തമായ കമ്പനത്തോടുകൂടി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകൾ തുറസായ സ്ഥലങ്ങളിലാണ് കഴിയുന്നത്. ക്യുഷു ദ്വീപിൽ സ്ഥാപിച്ചിട്ടുള്ള ആണവ നിലയത്തിന് ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഭൂകമ്പത്തില്‍ സുനാമി മുന്നറിയിപ്പില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :