ലണ്ടൻ|
jibin|
Last Modified വെള്ളി, 24 ഫെബ്രുവരി 2017 (16:05 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമോ എന്നതില്‍ നിലപാട് വ്യക്തമാക്കി വെയ്ന്‍ റൂണി രംഗത്ത്. യുണൈറ്റഡ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല. ചൈനീസ് ക്ലബ്ബിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വെറ്ററൻ താരം വ്യക്തമാക്കി.
യുണൈറ്റഡിന്റെ ചെങ്കുപ്പായം ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റൂണി വ്യക്തമാക്കി.
ചൈനീസ് ക്ലബ്ബില്‍ വന്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ വന്മതില് കടക്കാന്‍ ഒരുങ്ങുകയാണ്. ചൈനീസ് ട്രാന്‍സ്ഫര്‍ വിന്‍ഡോ 28ന് തീരാനിരിക്കെയാണ് റൂണി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പതിനെട്ടാം വയസു മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സ്ഥിരം സാന്നിധ്യമാണ് റൂണി.