Last Modified ശനി, 25 മെയ് 2019 (14:47 IST)
ആരും മോഹിക്കുന്ന തരത്തിലുള്ള ഒരു ആഡംബര വസതി ഫ്രീയായി നൽകാം എന്ന് പറയുകയാണ് ബാർബ് കൊച്ച്ലിൽ എന്ന സ്ത്രീ. വീടു വങ്ങുന്നതിന് ഒരു രൂപ പോലും നൽകേണ്ട. പക്ഷേ വീടു വാങ്ങുന്നവർ മൂന്ന് മാസത്തിനള്ളിൽ വീടുമായി ഈ സ്ഥലം വിടണം എന്നതാണ് കണ്ടീഷൻ. ഈ കണ്ടീഷൻ കേൾക്കുമ്പോൾ ഈ സ്ത്രീക്കെന്താ തലക്ക് സുഖമില്ലേ എന്ന് നമുക്ക് സ്വാഭാവികമായും തോന്നാം.
ഇവർ പറയുന്നത് കാര്യമാണ്. ഒരിടത്തു നിന്നും മറ്ററിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന തരത്തിലുള്ള വീടാണ് ഇത്. ജോർദാൻ കൗങ്ങിയിലുള്ള വീട് 2011ലാണ് മുത്തശ്ശിയിന്നിന്നും ബാർബിന് ലഭിക്കുന്നത്. ആരും താമസിക്കാനില്ലാതെ കിടക്കുകയാണ് ഈ വീട്. ഇവിടെ താമസിക്ക് ബർബിന് താൽപര്യമില്ലതാനും. അങ്ങനെയിരിക്കുമ്പോഴാണ് റിയൽ എസ്റ്റേറ്റ് ഉടമയുമായി സ്ഥലത്തിന്റെ അവകാശത്തിന്റെ പേരിൽ തർക്കം ഉണ്ടാകുന്നത്.
മൂന്നു മാസത്തിനകം ഈ സ്ഥലം ഒഴിയണം എന്ന ഉത്തരവ് വന്നതോടെയാണ്. വീട് വിറ്റ് സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ബാർബ് കോച്ച്ലിൻ ശ്രമം ആരംഭിച്ചത്. എന്നാൽ വീട് ഫ്രീയായി നൽകാം എന്ന് പറഞ്ഞിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറാവാത്തതാണ് ബാർബ് ഇപ്പോൾ നേരിടുന്ന പ്രശ്നം വീട് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ കുറഞ്ഞത് 20,000 ഡോളറെങ്കിലും ചിലവ് വരും എന്നതാണ് വീട് വാങ്ങാൻ ആരും എത്താത്തതിന് കാരണം.