‘നരകത്തിലേക്ക് സ്വാഗതം’; എല്ലാവരെയും വെടിവച്ചുവീഴ്ത്തി, രക്ഷപെടാന്‍ ശ്രമിച്ചവരെ തുടര്‍ച്ചയായി വെടിവച്ചു - ക്രൂരതയുടെ ലൈവ് സ്ട്രീമിങ്

 sadistic gunman , new zealand , killing spree , വെടിവയ്‌പ് , പൊലീസ് , ബ്രന്റൺ ടാറന്റ് , ന്യൂസിലന്‍ഡ്
ക്രൈസ്റ്റ്ചർച്ച്| Last Modified വെള്ളി, 15 മാര്‍ച്ച് 2019 (19:32 IST)
ന്യൂസിലൻഡിൽ മുസ്ലീം മോസ്‌കില്‍ കയറി അക്രമി നടത്തിയ വെടിവയ്‌പില്‍ നഷ്‌ടമായത് 49 പേരുടെ ജീവനാണ്. ഓസ്ട്രേലിയൻ സ്വദേശി ബ്രന്റൺ ടാറന്റാണ് ക്രൂരമായ അക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫേസ്‌ബുക്കില്‍ ലൈവായി സ്‌ട്രീം ചെയ്യുകയും ചെയ്‌തു.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലും ലിന്‍വുഡ് സബര്‍ബിലെ ഒരു പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ബ്രന്റൺ വെടിവയ്പ്പു നടത്തിയത്. പള്ളിയില്‍ എത്തിയ ഇയാൾ മുന്നിലെത്തിയ എല്ലാവരെയും വെടിവച്ചുവീഴ്ത്തുകയായിരുന്നു. ഓരോ മുറിയിലും കടന്നെത്തിയ അക്രമി തുടരെ നിറയൊഴിചു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചിടുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിയുണ്ട തീർന്നതിനെ തുടർന്ന് പള്ളിക്ക് പുറത്തേക്ക് വന്ന ബ്രന്റൺ കാറില്‍ നിന്ന് മറ്റൊരു തോക്കെടുത്ത് പുറത്തുള്ളയാളുകളെയും കുട്ടികളെയും വെടിവെച്ചു.

വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിയെ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് കാര്‍ വീണുകിടന്ന പെണ്‍കുട്ടിയുടെ മുകളിലൂടെയാണ് ഓടിച്ചുപോയി. കാര്‍ ഓടിക്കുന്നതിനിടെ വഴിയരികില്‍ കണ്ട എല്ലാവര്‍ക്കും നേരെ ഇയാള്‍ വെടിയുതിര്‍ത്തു. കാറില്‍ തോക്കുകളും വെടിയുണ്ടകളും അക്രമി കരുതിയിരുന്നു.

വെൽകം ടു ഹെൽ (നരകത്തിലേക്ക് സ്വാഗതം) എന്ന് തോക്കിൽ വെളുത്ത മഷി കൊണ്ട് എഴുതിയിട്ടുണ്ട്.
17 മിനുട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. ട്വിറ്റര്‍, വാട്‌സാപ്പ്, യൂട്യൂബ് വഴി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :