തായ്‌ലന്‍ഡ് പ്രധാന മന്ത്രിയെ കോടതി പിടിച്ചു!

ബാങ്കോക്| VISHNU.NL| Last Modified ബുധന്‍, 7 മെയ് 2014 (16:06 IST)

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ വിചാരണ നടക്കവെ പ്രധാനമന്ത്രി യിങ് ലക്ക് ഷിനാവത്ര സ്ഥാനമൊഴിയണമെന്ന് തായ്‌ലന്‍ഡ് ഭരണഘടനാ കോടതി വിധിച്ചു.
2011-ല്‍ ദേശീയ സുരക്ഷാമേധാവിയെ ഭരണഘടനാ വിരുദ്ധമായി സ്ഥലം മാറ്റിയ കേസിലാണ് ഷിനാവത്ര സ്ഥാനമൊഴിയണമെന്ന് കോടതി ഉത്തരവിട്ടത്.

പ്രധാനമന്ത്രിക്കെതിരെ അധികാര ദുര്‍വിനിയോഗം, അഴിമതി എന്നിവ ആരോപിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊടതിയുടെ ഭാഗത്തുനിന്നും യിങ് ലക്കിന് പ്രതികൂലമായ വിധി ഉണ്ടാകുന്നത്.

കാബിനറ്റിലെ ഒമ്പതംഗങ്ങള്‍ അടങ്ങിയ രണഘടനാബെഞ്ചിന്റേതാണ് വിധി. പ്രധാനമന്ത്രിയായ യിങ് ലക്ക് ഷിനാവത്ര രാഷ്ട്രീയ അധികാരമുപയോഗിച്ച് ദേശീയ സുരക്ഷാമേധാവിയെ അന്യായമായി സ്ഥലം മാറ്റിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമം മറികടന്ന് ഒന്നും ചെയ്തില്ലെന്നും സുരക്ഷാമേധാവിയെ മാറ്റിയതിലൂടെ ഒരു നേട്ടവുമുണ്ടാക്കിയിട്ടില്ലന്നും ഷിനവത്ര വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. 2011 -ല്‍ ദേശീയ സുരക്ഷാമേധാവിയെ പുറത്താക്കിയതോടെയാണ് തായ്ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിന്റെ മൂര്‍ധന്യത്തിലെത്തിയത്.

മുന്‍പ്രധാനമന്ത്രിയും യിങ് ലക്ക് ഷിനവത്രയുടെ സഹോദരനുമായ തഷ്കിന്‍ ആണ് ഭരണം നിയന്ത്രിക്കുന്നതെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം.
തഷ്കിന്‍ ഷിനവത്രയും ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്തുപോവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :