മോസ്കോ|
vishnu|
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (20:05 IST)
റഷ്യയിലെ പ്രമുഖ ടി.വി സീരിയല്‍ നടനാണ് ദിമിത്രി നികോളേവ്. അയാള്‍ അന്ന് ചെയ്ത ഒരേയൊരു അബദ്ധം ബാറില്‍ വച്ച് പരിചയപ്പെട്ട
സുന്ദരിയായ യുവതിക്കൊപ്പം ഇത്തിരി നേരം മദ്യപിച്ചതാണ്. അതുമാത്രമെ അയാളുടെ ബോധത്തില്‍ ആദിവസം അവസാനം സംഭവിച്ചിട്ടുള്ളു. എന്നാല്‍ ബോധം വന്നപ്പോഴേക്കും ദിമിത്രിയ്ക്ക് നഷ്ടപ്പെട്ടത് വിലമതിക്കാനാകത്ത തന്റെ വൃക്ഷണങ്ങളായിരുന്നു. അവയവ കവര്‍ച്ച നടത്തുന്ന ഏതോ ഒരു മാഫിയയുടെ മടയില്‍ കൊണ്ടുചെന്ന് അറിയാതെ തലവയ്ക്കുകയായിരുന്നു ദിമിത്രി.
ടിവി അവതാരകന്‍ കൂടിയായ ദിമിത്രി മോസ്കോ നഗരത്തില്‍ ഒരു പൊതു പരിപാടി കഴിഞ്ഞ ശേഷം ബാറില്‍ ഇരിക്കുകയായിരുന്നു. അവിടെവച്ചാണ് അയാള്‍ സുന്ദരിയായ യുവതിയെ പരിചയപ്പെട്ടത്. നിമിഷങ്ങള്‍ക്കകം പരിചയം വളര്‍ന്ന് അത് സൌഹൃദമായി മാറി. ദിമിത്രിയുടെ സംസാരം നന്നേ പിടിച്ച സുന്ദരി അയാളേ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറിയില്‍ സന്തോഷിച്ച് യുവതിക്കൊപ്പാം മുറിയിലേക്ക് ദിമിത്രി ചെന്നു. അവിടെവച്ച് അവര്‍ള്‍ നല്‍കിയ ബിയര്‍ ഇത്തിരി കഴിച്ചത് മാത്രം ദിമിത്രി ഓര്‍ക്കുന്നുണ്ട്. പിന്നെ ഓര്‍ക്കുന്നത് അടിവയറ്റില്‍ നിന്ന് ചോരയുമൊലിപ്പിച്ച് ബസ്റ്റോപ്പില്‍ കിടക്കുന്നതാണ്.
പരിഭ്രമിച്ച് പോയ ദിമിത്രി അസഹ്യമായ വേദനയും സഹിച്ച് ആശുത്രിയില്‍ എത്തി. അവിടെവച്ച് ആ നടുക്കുന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു. തന്റെ വൃക്ഷണങ്ങള്‍ ഇനി തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. മദ്യത്തില്‍ മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ഏതോ ശസ്ത്രക്രിയാ വിദഗ്ധനാണ് അതി വിദഗ്ധമായി വൃഷണങ്ങള്‍ മുറിച്ചെടുത്തത് എന്ന് ഡോക്ടര്‍മാര്‍ ദിമിത്രിയേ അറിയിച്ചു. കൈത്തഴക്കം വന്ന ഒരു ഡോക്ടര്‍ക്കു മാത്രം കഴിയാവുന്ന രീതിയിലാണ് അവയവം മുറിച്ചെടുത്തതെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അവയവ വില്‍പ്പന നടത്തുന്ന ഏതോ മാഫിയയുടെ ഇരയാണ് ദിമിത്രി എന്നാണ് പൊലീസിന്റെ നിഗമനം. സംഘത്തിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.