മോസ്കോ|
jibin|
Last Modified വെള്ളി, 20 ഫെബ്രുവരി 2015 (08:30 IST)
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്‍ ഭാര്യ ല്യൂഡ്മിലയെ ചെറിയതോതില്‍ തല്ലുമായിരുന്നുവെന്ന് ജര്‍മന്‍ ഹ്രസ്വചിത്രം. അദ്ദേഹത്തിന് പ്രായമാകുന്നതിനെ ഭയമായിരുന്നു, ശരീരം കാത്ത് സൂഷിക്കാന്‍ വ്യായാമം ചെയ്യുകയും, മുഖത്തിനുണ്ടാകുന്ന ചുളിവുകള്‍ മാറ്റാന്‍ 2010ല്‍ ശസ്ത്രക്രിയ നടത്തിയെന്നും ഹ്രസ്വചിത്രം പറയുന്നു.
യുഎസില്‍ നിന്നുള്ള വ്യായാമ ഉപകരണങ്ങള്‍ കൊണ്ടുവന്നാണ് പുടിന്‍ വ്യായാമം ചെയ്‌തിരുന്നത്. എപ്പോഴും ചെറുപ്പക്കാരനെപ്പോലെ തോന്നിപ്പിക്കാനാണ് ഈ വ്യായാമം. അതിനൊപ്പം തന്നെ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ കാണിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ജീവചരിത്രകാരന്‍ ബെന്‍ ജൂദാ ഡോക്യുമെന്ററിയില്‍ പറയുന്നു.
പാല്‍പ്പാടക്കട്ടിയും തൈരും ചേര്‍ന്ന പ്രഭാതഭക്ഷണം, പിന്നെ കുളി. ഉറങ്ങുന്നതു രാത്രി വളരെ വൈകിയാണെന്നും ഉച്ചതിരിഞ്ഞു മാത്രമേ ജോലിചെയ്യൂ എന്നും ഹ്രസ്വചിത്രം പറയുന്നുണ്ട്. പുടിന്‍ 2010ല്‍ മുഖശസ്ത്രക്രിയ നടത്തിയതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.