റഷ്യ|
jibin|
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (16:05 IST)
ഇന്ന് റഷ്യയില്‍ ആയിരക്കണക്കിന് ആരാധകരുള്ള പാവക്കുട്ടിയുടേതുപോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ട്. പെണ്ണഴകിന്റെ മാറ്റ് കൊണ്ടല്ല റഷ്യക്കാരിയായ ജൂലിയ വിൻവിയെന്ന പതിനെട്ടുകാരി പ്രശസ്‌തമായത്.
സിക്സ് പാക് മസിലുകൾ നിറഞ്ഞ ശരീരവും സുന്ദരവുമായ മുഖവുമാണ് ജൂലിയയെ രാജ്യത്തെ താരമാക്കി മാറ്റിയത്.
ഒന്നാന്തരം ഒരു വെയിറ്റ് ലിഫ്റ്ററുമാണ് ജൂലിയ. പതിനഞ്ചാം വയസുമുതലാണ് ജിമ്മില്‍ പോയി കസര്‍ത്ത് ആരംഭിച്ചത്. എന്നാല്‍ ഭാരോദ്വഹനത്തില്‍ കമ്പം കയറിയതോടെ ചുവട് ഒന്നു മാറ്റി പിടിക്കുകയായിരുന്നു. ആഴ്ചയിൽ മൂന്നുദിവസം വീതം നാലുമണിക്കൂർ വരെ ജൂലിയ സ്ഥിരമായി ജിമ്മിൽ പോയതോടെ സുന്ദരിയും മെലിഞ്ഞ ശരീരക്കാരിയുമായിരുന്ന ജൂലിയ കരുത്താർന്ന ഒരു ശരീരത്തിനുടമയാകുകയും ചെയ്തു. 400 എൽബി ഭാരം വരെ അവർക്ക് നിസാരമായി ഉയർത്തുന്ന ഈ കൊച്ചു സുന്ദരി ഭാരോദ്വഹനത്തിൽ മൂന്നു റെക്കോഡുകൾ ഇതിനകം തന്നെ സ്വന്തം പേരിലാക്കി.
പുരുഷന്മാർ ചെയ്യുന്ന അഭ്യാസങ്ങൾ പതിവാക്കിയിട്ടും സിക്സ് പാക് മസിലുകൾ അന്യമായി നിന്നതോടെയാണ് ജൂലിയ്ക്ക് പരിശീലനത്തിന് ഒരു കോച്ചിനെ ലഭിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെയും ആഹാര നിയന്ത്രണവും തുടര്‍ന്നതോടെ ശരീരം കരുത്തുള്ളതായി തീരുകയായിരുന്നു. പതിവായുള്ള പിരശീലനത്തിൽ ഒരു വിട്ടുവീഴ്‌ചയും വരുത്താതെ മുന്നേറിയപ്പോള്‍ ഒന്നാന്തരം ഒരു വെയിറ്റ് ലിഫ്റ്ററായി തീരുകയും ചെയ്തു ഈ ഈ പതിനെട്ടുകാരി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.